ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന എണ്ണമറ്റ വിസ്മയങ്ങളുടെ തുരുത്താണ് നമ്മുടെ കൊച്ചുകേരളം. മനോഹരമായ പ്രകൃതിയും, സമ്പന്നമായ സംസ്കാരവും, തനതായ കായികകലാരൂപങ്ങളും, രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന പാചകപാരമ്പര്യവും മാത്രമല്ല, യൂറോപ്യൻ നിലവാരത്തിലുള്ള ജീവിതസൌകര്യങ്ങളും, അഭ്യസ്തവിദ്യരായ ജനതയും കേരളത്തിൻറെ സൌന്ദര്യത്തിന് മാറ്റു കൂട്ടുന്നു.
കേരളത്തിലെ പതിനാല് ജില്ലകളും വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭങ്ങൾ കാഴ്ച വെയ്ക്കുന്നു. ആലപ്പുഴയിലെ കെട്ടുവള്ളങ്ങളും, കോഴിക്കോട്ടെ ഹലുവയും, കാസർകോട്ടെ ബേക്കൽ കോട്ടയും മൂന്നാറിലെ മഞ്ഞുപെയ്യുന്ന തേയിലത്തോട്ടങ്ങളുമെല്ലാം ഏതാനും ഉദാഹരണങ്ങൾ മാത്രം. ഓരോ ജില്ലയും ഇങ്ങനെ ദിവസങ്ങളോളം ആസ്വദിക്കാൻ തക്കതായ വിധം അണിഞ്ഞൊരുങ്ങി നിൽക്കുന്ന കാഴ്ച മറ്റൊരു സംസ്ഥാനത്തും കാണാനാവില്ല.
ഓരോന്നും അറിയാനും, അനുഭവിക്കാനും, ആസ്വദിക്കാനും അതാതിടങ്ങളിൽ തന്നെ ചെന്നെത്തിയേ പറ്റൂ. രണ്ടേകാൽ കോടിയിലേറെ വിനോദസഞ്ചാരികളാണ് കഴിഞ്ഞ വർഷം കേരളത്തിൻറെ സൌന്ദര്യം ആസ്വദിക്കാനായി വിവിധ ജില്ലകളിൽ എത്തിയത്. ഇവരിൽ വിദേശികൾ മാത്രം 8 ലക്ഷത്തോളം വരും. സ്വന്തം നാടിൻറെ ഈ വൈഭവം അനുഭവിച്ചറിയാനായി നമുക്കും യാത്ര പോയാലോ.
കേരളത്തിലെ പ്രമുഖ യാത്രാഏജൻസിയായ എംബ്രേസ് ഹോളിഡേയ്സ് ‘കേരള സർക്കീട്ട്’ എന്ന യാത്രാ പദ്ധതിയിലൂടെ ഇതിന് വഴിയൊരുക്കുന്നു. കുറഞ്ഞ ചിലവിൽ കേരളത്തിലെ ഓരോ ജില്ലയും 4 ദിവസം ആഴത്തിൽ കണ്ടാസ്വദിക്കുന്നതിനുള്ള ടൂർ പാക്കേജുകളാണ് കേരള സർക്കീട്ടിൽ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 20 പേരുള്ള ഗ്രൂപ്പുകളായായാണ് യാത്ര ബുക്ക് ചെയ്യാനാവുക.
കൂടുതൽ അറിയാനും നിങ്ങളുടെ പ്രിയപ്പെട്ട ജില്ലയിലേക്ക് യാത്ര ബുക്ക് ചെയ്യാനും ഉടൻ വിളിക്കൂ.




ജില്ലകൾ തോറും സർക്കീട്ടു പോകാം.
സ്വന്തം നാടിൻറെ ചരിത്രവും സൌന്ദര്യവും അടുത്തറിയാൻ ഓരോ ജില്ലയിലേക്കും 3 ദിവസത്തെ സമ്പൂർണ്ണ യാത്രാപദ്ധതി.


























തിരുവനന്തപുരം
എറണാകുളം
കോഴിക്കോട്
തൃശ്ശൂർ
ആലപ്പുഴ
വയനാട്
മലപ്പുറം
പാലക്കാട്
കണ്ണൂർ
കോട്ടയം
കൊല്ലം
പത്തനംതിട്ട
ഇടുക്കി
കാസർഗോഡ്


For booking
info@embraceholidays.com
+91 701 244 89 88
© 2026 embraceholidays.com All rights reserved.
The content used on this site are copyright protected and copyrights vests with the respective owners. The usage of the content and images on this website is intended to promote the works and no endorsement of the artist shall be implied. Unauthorized use is prohibited and punishable by law.
Embrace Travel Club
+91 808 908 1 909


